ഈ കഥയുടെ പേരാണ് അച്ഛനും മകനും അഥവാ തലമുറാന്താരങ്ങള്ക്കിടയിലെ ചെറിയ ചെറിയ നീറിപ്പുകയലുകള്.
അഛന് കേള്‍ക്കാന്‍ തന്നെ ഇഷ്ടമല്ലാത്ത, മകന് സ്ഥിരമായി എഴുതുകയും പറയുകയും വായിയ്ക്കുകയും അനുഭവിയ്ക്കുകയും ആനന്ദിയ്ക്കുകയും ചെയ്യുന്ന വാക്കുകളില്‍ ചിലവ:
nope.
oy oy.
hmmmm
dude
pizza
french fries
mc donald
dominos
അഛന് പറഞ്ഞു കൊണ്ടേയിരുന്നു. മകാ, ഇതൊന്നും അത്ര നല്ലതിനല്ല. ഇതിലൊന്നും ഒരര്‍ത്ഥവുമില്ല. ഉരുളക്കിഴങ്ങ് വറുത്തതിനെ ഫ്രഞ്ച് ഫ്രൈസ് എന്ന് പറയുന്നതെന്തിനാ മകാ?
മകന് തിരിച്ചും ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് കൊണ്ടേ ഇരുന്നു. അച്ഛാ, അഛന് കുട്ടി ആയിരുന്ന കാലത്ത് മുത്തഛനിഷ്ടമില്ലാത്ത, അഛന് ആനന്ദിച്ചിരുന്ന വാക്കുകളെക്കുറിച്ച് അഛന് ചിന്തിയ്ക്കൂ. ഇതെല്ലാം തലമുറാന്തരങ്ങളുടെ പ്രശ്നമാ അച്ഛാ.
അപ്പോഴൊക്കെ അഛന് പറയും. മകാ, ഞങ്ങള്‍ക്കിടയിലെ തലമുറാന്തരങ്ങളില് ഇത്ര അന്തരങ്ങള്‍ ഉണ്ടായിരുന്നില്ല മകാ. ചേമ്പിന് തണ്ട് പുളിങ്കറിയില്‍ ഞങ്ങള്‍ രണ്ടു പേരും സംതൃപ്തരായിരുന്നു മകാ. മധുവിന്റെ നായികയായി ശ്രീവിദ്യയെയല്ലാതെ മറ്റാരേയും ഞങ്ങള്‍ രണ്ടു പേരും സ്വീകരിച്ചിരുന്നില്ല മകാ.
ആ വീട്ടില്‍ എല്ലാംതലമുറ പ്രശ്നങ്ങളിലെ ഒഴികഴിവ്കളിലേയ്ക്കുള്ള തക്കം പാര്ക്കലുകളായിരുന്നു. ഒരു നാള് അഛന് മൊബൈലില്‍ ആരോടോ സംസാരിച്ച് കഴിഞ്ഞ ഉടനെ മകന് തക്കം പാര്‍ത്ത് ചാടി വീണു. അച്ഛാ, മൊബൈല്‍ ഫോണ്‍ എന്ത് കൊണ്ടാണ് അഛന് തലമുറാന്തരത്തിന്റെ പ്രതിഷേധ പ്രതീകമായി എടുക്കാത്തത്? മുത്തച്ഛന് വാട്സപ്പിലോ ഫെയ്സ് ബുക്കിലോ ഉണ്ടായിരുന്നോ അച്ഛാ?
വീണിടത്ത് കിടന്നുരുളലും ആ വീട്ടിലെ ആഹ്ലാദകരമായ കാഴ്ചകളില്‍ ഒന്നായിരുന്നു.
അച്ഛന് ഉരുണ്ടുരുണ്ട് പറയും. മകാ, ആധുനികതയുടെ അതിപ്രസരത്തില്‍ വേണ്ടതിനെ മാത്രം ചികഞ്ഞെടുക്കൂ മകാ.
മകന് വയറിളകി ഛര്‍ദ്ദിച്ച് അവശനായി കിടന്ന ആ ദിവസം അച്ഛന്റെ ദിവസമായിരുന്നു.
മകന്റെ തലമുടികളില്‍ വിരലോടിച്ച് അച്ചന് പറഞ്ഞു: Hey dude, no Mcdonald...

No comments:
Post a Comment